ഇരിക്കൂർ : ആയിപ്പുഴയിൽ ഹൈസ്കൂൾ വിദ്യാർത്ഥി പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു. ഇരിക്കൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ ഒമ്പതാം ക്ലാസ്‌വിദ്യാർത്ഥി സി. മുഹമ്മദ് ഷാമിൽ (14) ആണ് മരിച്ചത്. ആയിപ്പുഴ പാറമ്മൽ ഏരിയനാക്കരപ്പെട്ടി ഹൗസിൽ ഔറംഗസീബിൻ്റെയും എൻ. റഷീദയുടെയും മകനാണ്.
ഇന്ന് രാവിലെ ഇരിക്കൂർ ആയിപ്പുഴ പുഴകടവിൽ കൂട്ടുകാരോടൊപ്പം കുളിക്കാൻ പോയപ്പോൾ വഴുതി വീണ് ഒഴുക്കിൽപ്പെടുകയായിരുന്നു. കൂട്ടുകാർ ഉച്ചത്തിൽ നിലവിളിച്ചപ്പോൾ പുഴയോരത്തുണ്ടായിരുന്ന അന്യ സംസ്ഥാന തൊഴിലാളികൾ ഓടി എത്തി കുട്ടിയെ പുറത്ത്കയറ്റിയ ശേഷം നാട്ടുകാർ ഉടൻ തന്നെ പരിയാരം ഗവ. മെ ഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിദ്യാർത്ഥി ഒഴുക്കിൽപെട്ട് മുങ്ങിമരിച്ചു…
