കുടുംബ പ്രശ്നത്തിൽ ഉണ്ടായ വാക്കേറ്റം: അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊന്നു

തിരുവനന്തപുരം : കുടുംബ പ്രശ്നത്തിൽ ഉണ്ടായ വാക്കേറ്റം:അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊന്നു. വർക്കല കാറാത്തല സ്വദേശിയായ അജിത് (36) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ സഹോദരൻ അജേഷ് പൊലീസ് കസ്റ്റഡിയിൽ എന്ന് സൂചന.

കുടുംബ പ്രശ്നത്തിൽ ഉണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

തലയ്ക്കും മുഖത്തിനും ഗുരുതരമായ വെട്ടേറ്റ അജിത്തിനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ഇന്നലെ രാത്രി 9.45 കൂടിയായിരുന്നു സംഭവം. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!