തുമ്പിച്ചി മലയിൽ  നിന്ന് താഴേക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്തു

മൂലമറ്റം : തുമ്പിച്ചി മലയിൽ  നിന്ന് താഴേക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്തു.
തുമ്പിച്ചി തൈപ്ലാക്കൽ അനു ( 21 ) ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ 7 മണിയോടു കൂടി  ബൈക്കും എടുത്ത് തുമ്പിച്ചി മലയിലേക്ക്  പോയ അനു അവിടെ ചെന്ന് പലരേയും ഫോണിൽ വിളിച്ച് ആത്മഹത്യാ സൂചന നൽകി. പിന്നീട് ഏറെ താമസിച്ചിട്ടും ഇയാൾ തിരികെ  എത്താത്തതിനെ തുടർന്ന് സുഹൃത്തുക്കൾ  അന്വേഷിച്ച് ചെന്നപ്പോൾ അനുവിൻ്റെ  ഷർട്ട്  മരത്തിൽ തങ്ങിയ നിലയിൽ  കണ്ടു. ഉടൻ തന്നെ കുളമാവ് പോലീസിനെ വിവരം  അറിയിച്ചു. 

പോലീസ് എത്തി നാട്ടുകാരുടെ സഹായത്തോടെ താഴ്ചയിലേക്ക് ഇറങ്ങി നോക്കിയപ്പോൾ   500 അടി താഴ്ച്ചയിൽ അനുവിനെ മരിച്ച നിലയിൽ കണ്ടെത്തി.  സാമ്പത്തിക പ്രശ്നമാണ് മരണകാരണമെന്ന് സൂചനയുള്ളതായി പോലീസ് പറഞ്ഞു.

കുളമാവ് സർക്കിൾ ഇൻസ്പക്ടർ സുബിൻ തങ്കച്ചൻ്റെ  നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൂലമറ്റം ഫയർഫോഴ്സ് എത്തി  മൃതദേഹം പുറത്തെടുത്തു.  ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.  പിതാവ് ഭാസ്ക്കരൻ ക്യാൻസർ രോഗിയാണ്‌. മാതാവ് കുമാരി. സഹോദരങ്ങൾ കുട്ടപ്പൻ, അമ്പിളി. സംസ്കാരം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!