ഫീസ് ചൊവ്വാഴ്ചക്കകം അടയ്ക്കണം; എന്‍ജിനീയറിങ്, ഫാര്‍മസി ആദ്യ അലോട്ട്‌മെന്റ് ആയി

തിരുവനന്തപുരം: എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനത്തിനായി ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് www.cee.kerala.gov.in വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിവരങ്ങള്‍ വിദ്യാര്‍ഥികളുടെ ഹോം പേജില്‍ ലഭിക്കും.

അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഫീസ് 13ന് മൂന്ന് മണിക്കകം ഓണ്‍ലൈന്‍ പേയ്‌മെന്റായോ വെബ്‌സൈറ്റില്‍ കൊടുത്ത ഹെഡ് പോസ്റ്റ് ഓഫീസുകള്‍ മുഖേനയോ അടയ്ക്കണം. ആദ്യഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ കോളജുകളില്‍ ഹാജരായി പ്രവേശനം നേടേണ്ടതില്ല. വിവരങ്ങള്‍ക്ക്: www.cee.kerala.gov.in

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!