916 മുദ്രയുള്ള മുക്കുപണ്ടം പണയം വെച്ച് പണം തട്ടി; യുവതി പിടിയിൽ… സമാനമായ 30 കേസുകൾ

തിരുവനന്തപുരം : ആറ്റിങ്ങലിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്ത യുവതി അറസ്റ്റിൽ. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ജെ.സി ഫിനാൻസ് എന്ന സ്ഥാപനത്തിൽ ‘916’ അടയാളം പതിച്ച മൂന്ന് മുക്കുപണ്ട വളകൾ പണയം വെച്ച് 1,20,000 രൂപ തട്ടിയെടുത്ത മണമ്പൂർ തൊട്ടിക്കല്ല് ലക്ഷംവീട് 412ൽ റസീന ബിവിയെയാണ് (45) ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിലാണ് ജെ. സി ഫിനാൻസ് എന്ന സ്ഥാപനത്തിൽ എത്തി വ്യാജ തിരിച്ചറിയൽ രേഖ നൽകി യുവതി മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെടുത്തത്. ആറ്റിങ്ങൽ, കടയ്ക്കാവൂർ, ചിറയിൻകീഴ്, കല്ലമ്പലം എന്നീ പോലീസ് സ്റ്റേഷനുകളിലായി സമാന രീതിയിലുള്ള 30 കേസുകൾ യുവതിയുടെ പേരിൽ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. പാറശ്ശാല സ്വദേശിനിയുമായി ചേർന്നാണ് യുവതി അടങ്ങുന്ന സംഘം ഇത്തരത്തിൽ മുക്കുപണ്ടം നിർമ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!