തലയോലപ്പറമ്പ് ബസ് അപകടം… കര്‍ശന നടപടിയുമായി ആർടിഒ

കോട്ടയം :  തലയോലപ്പറമ്പിൽ കഴിഞ്ഞ ദിവസമുണ്ടായ ബസ് അപകടം അമിതവേഗതയെ തുടർന്നാണെന്ന് സ്ഥിരീകരിച്ച് ആർ.ടി.ഒ. ഇത് സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രിക്ക് ആർ.ടി.ഒ റിപ്പോർട്ട് സമർപ്പിച്ചു.

ബസ്സിന്റെ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളും എടുത്തേക്കും. കോട്ടയം – എറണാകുളം റൂട്ടിലോടുന്ന സ്വകാര്യ ബസ്സുകളെ പരിശോധിക്കാനും മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു.

എറണാകുളത്ത് നിന്നും പാലായിലേക്ക് പോയ ആവേ മരിയ എന്ന സ്വകാര്യ ബസ്സാണ് അമിതവേഗതയിൽ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ 40 നാൽപ്പതിലധികം പേർക്ക് പരിക്കേറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!