ന്യൂഡൽഹി : മലയാളിയായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കെ.കൈലാസനാഥനെ പുതുച്ചേരി ലഫ്. ഗവർണറായി നിയമിച്ചു. ഇതുൾപ്പെടെ 10 പുതിയ ഗവർണർമാരെ ഇന്നലെ അർധരാത്രിയോടെ രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു.
ലക്ഷ്മൺ പ്രസാദ് ആചാര്യയെ അസം ഗവർണറായി നിയമിച്ചു. മണിപ്പുർ ഗവർണറുടെ അധികച്ചുമതലയും നൽകിയിട്ടുണ്ട്. അസം ഗവർണറായിരുന്ന ഗുലാബ് ചന്ദ് കത്താരിയയെ പഞ്ചാബ് ഗവർണറായും ചണ്ഡിഗഡ് അഡ്മിനിസ്ട്രേറ്ററായും നിയമിച്ചു. ഇവിടെ ഗവർണറായിരുന്ന ബൻവാരിലാൽ പുരോഹിതിൻന്റെ രാജി സ്വീകരിച്ചതായി രാഷ്ട്രപതിഭവൻ അറിയിച്ചു.
ഗവർണർമാർക്ക് മാറ്റം, മലയാളിയായ കെ. കൈലാസ നാഥൻ പുതുച്ചേരി ലഫ്. ഗവർണർ
