ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി : സിനിമാ മേഖലയിലെ വനിതാ പ്രവർത്തകർ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു.

വിവരാവകാശ കമ്മീഷണറുടെ ഉത്തരവിന് മേലുള്ള നടപടികൾ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം.

ചലച്ചിത്ര നിർമ്മാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയിലാണ് റിപ്പോർട്ട് പുറത്തുവിടുന്നത് ഹൈക്കോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തത്. അതേസമയം സജിമോൻ പാറയിലിനെ തള്ളി നിർമ്മാതാക്കളുടെ സംഘടന രംഗത്തു വന്നു.

സജിമോൻ ഹരജിയുമായി പോയത് സ്വന്തം നിലയ്ക്കാണെന്നും അയാൾ നിർമ്മാതാക്കളുടെ സംഘടനയിൽ അംഗമല്ലെന്നും നിർമ്മാതാക്കളുടെ സംഘടനാ ഭാരവാഹിയായ സന്ദീപ് സേനൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!