കൊച്ചി: പളളുരുത്തി വെളി മാര്‍ക്കറ്റില്‍ നിന്ന് ആരോഗ്യ വിഭാഗം പഴകിയ മത്സ്യം പിടിച്ചെടുത്തതായി റിപ്പോർട്ട്. ഇരുന്നൂറ് കിലോ പഴകിയ മല്‍സ്യം പിടിച്ചെടുത്തു എന്നാണ് പുറത്തു വരുന്ന വിവരം.
കൊച്ചി നഗരസഭയുടെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ചീഞ്ഞ മീന്‍ പിടിച്ചെടുത്തത്. കേര, ചൂര, തിലോപ്പിയ, നെയ് മീന്‍ തുടങ്ങിയ മീനുകളാണ് ചീഞ്ഞ നിലയില്‍ കണ്ടെത്തിയത്. മാര്‍ക്കറ്റില്‍ കച്ചവടം ചെയ്യുന്ന യൂസഫ് എന്ന കച്ചവടക്കാരനില്‍ നിന്നാണ് പഴകിയ മല്‍സ്യം പിടിച്ചെടുത്തത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
എങ്ങനെ ഇവിടെ ജീവിക്കും ? സർവ്വത്ര മായം ; കൊച്ചിയില്‍ നിന്ന് ആരോഗ്യ വിഭാഗം പിടിച്ചെടുത്തത് ഇരുന്നൂറ് കിലോ പഴകിയ മല്‍സ്യം !!
