കോട്ടയം : 66-ാമത് കെ.സി.മാമ്മന്‍ മാപ്പിള ട്രോഫിക്കുവേണ്ടിയുള്ള ഉത്രാടം തിരുനാള്‍ പമ്പാജലമേളയുടെ പ്രവര്‍ത്തന ഉദ്ഘാടനം കേന്ദ്രസഹമന്ത്രി അഡ്വ. ജോര്‍ജ് കുര്യന്‍ നിര്‍വഹിച്ചു.
കോട്ടയം പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ ജലോത്സവ സമിതി വര്‍ക്കിങ് പ്രസിഡന്റ് വിക്ടര്‍.ടി.തോമസ്, ജനറല്‍ കണ്‍വീനര്‍ അഡ്വക്കേറ്റ്’ എ. വി.അരുണ്‍പ്രകാശ്, ജെയിസപ്പന്‍ മത്തായി, അനില്‍.സി.ഉഷസ്സ്, സന്തോഷ് ചാത്തങ്കരി എന്നിവര്‍ പങ്കെടുത്തു.
22ന് ജലമേളയുടെ ലോഗോ പ്രകാശനം തിരുവനന്തപുരത്ത് നടക്കും. 66-ാമത് കെ.സി.മാമ്മന്‍ മാപ്പിള ട്രോഫിക്കുവേ ണ്ടിയുള്ള ഉത്രാടം തിരുനാള്‍ സെപ്റ്റംബര്‍ 14 ന് നീരേറ്റുപുറം പമ്പ ബോട്ട് റെയ്‌സ് വാട്ടര്‍ സ്റ്റേഡിയ ത്തില്‍ നടക്കും.
പമ്പ-മണിമല നദികളുടെ ഇരുകരകളിലും ഒരേപോലെ വള്ളംകളി വീക്ഷിക്കുന്നതിനുവേണ്ടി വലിയ സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ മൂന്ന് ട്രാക്കുകളായിട്ട്’ ഏകദേശം ഒന്നരലക്ഷം കാണികളെ ഒരുപോലെ ഉള്‍ക്കൊള്ളുവാന്‍ തക്ക രീതിയിലുള്ള വാട്ടര്‍ സ്റ്റേഡിയം ആണ് സജ്ജമായിക്കൊണ്ടിരിക്കുന്നത്.
കളി വള്ളങ്ങളുടെ രജിസ്ട്രേഷന്‍ ആഗസ്റ്റ് 15- മുതല്‍ 30 വരെ നീരേറ്റുപുറം എ.എന്‍.സി. ജംഗ്ഷനിലുള്ള സംഘാടക സമിതി ഓഫീസില്‍ ആരംഭിക്കും. വള്ളം കളിയോട് അനുബന്ധിച്ച് വിവിധ കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.