തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോടിൽ തൊഴിലാളിയായ ജോയി അപകടത്തില്‍ പെട്ട സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേനയുടെ ഏഴംഗ സംഘം തിരുവനന്തപുരത്തെത്തി.
നേവി സംഘം റെയില്‍വേ സ്റ്റേഷനിലാണ് എത്തിയത്. ജില്ലാ കളക്ടര്‍, മേയര്‍ അടക്കമുള്ളവരുമായി സംഘം കൂടിക്കാഴ്ച നടത്തി. 5 മുങ്ങല്‍ വിദഗ്ധരും രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ള സംഘമാണ് എത്തിയത്.
അതേസമയം രാത്രിയായതിനാല്‍ ഇന്നത്തെ രക്ഷാദൗത്യം അവസാനിപ്പിച്ചതായി ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീം അറിയിച്ചിരുന്നു.ഇനി പരിശോധന നാളെ രാവിലെ തുടങ്ങും.