പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗീക അതിക്രമം; പോക്‌സോ കേസില്‍ അച്ഛനും മകനും അറസ്റ്റിൽ

മേപ്പാടി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ അതീവ ഗൗരവമായ ലൈംഗീക അതിക്രമം നടത്തിയെന്ന കേസില്‍ അച്ഛനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. വടുവന്‍ച്ചാല്‍ കാടാശ്ശേരി അമ്പലശ്ശേരി വീട്ടില്‍ അലവി (69) ഇയാളുടെ മകനായ നിജാസ് (26) എന്നിവരെയാണ്  എസ് എച്ച് ഒ ബി.കെ സിജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ നിരന്തരം ലൈംഗിക അതിക്രമത്തിനിരയാക്കുകയും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു ഇരുവരുമെന്നാണ് പൊലീസ് പറയുന്നത്. കഠിനമായി ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നും ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ഇരുവര്‍ക്കുമെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം, പോക്‌സോ ആക്ടുകളിലെ വിവിധ വകുപ്പുകള്‍ പ്രകാരം രണ്ടു വ്യത്യസ്ത കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!