നിലമ്പൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന അധ്യാപകൻ മരിച്ചു

മലപ്പുറം : നിലമ്പൂരിൽ മഞ്ഞപ്പിത്തത്തെ തുടർന്ന് ചികിത്സയിലായിരുന്ന അധ്യാപകൻ മരിച്ചു. കൊല്ലം ഈസ്റ്റ് കല്ലട സ്വദേശിയായ അജിഷ് (42 )ആണ് മരിച്ചത്.

നിലമ്പൂർ ഗവ: മാനവേദൻ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ മാത്തമാറ്റിക്സ് വിഭാഗം അധ്യാപകനാണ് അജീഷ്. 10 ദിവസം മുൻപാണ് മഞ്ഞപ്പിത്തം ബാധിച്ചത്. തുടർന്ന് നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3 ദിവസത്തിന് ശേഷം പെരിന്തൽമണ്ണയിലെ അൽശിഫ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

രോഗം കരളിനെ കാര്യമായി ബാധിച്ചതോടെ ഐസിയുവിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് മൂന്ന് മണിക്ക് മരിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!