സമാന്തര വിദ്യാഭ്യാസരംഗത്തെ മികവിനുള്ള  സംസ്ഥാന പുരസ്കാരം കെ.ആർ. അശോക് കുമാറിന് നൽകി

തിരുവനന്തപുരം : സമാന്തര വിദ്യാഭ്യാസരംഗത്തെ പ്രഗത്ഭരെ ആദരിക്കുന്നതിനായി മാവടി മുരളി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മൂന്നാമത് പുരസ്കാരം പത്തനംതിട്ട പ്രതിഭാ കോളേജ് ഡയറക്ടർ കെ.ആർ. അശോക് കുമാറിന് വിദ്യാഭ്യാസവകുപ്പു മന്ത്രി വി.ശിവൻകുട്ടി സമ്മാനിച്ചു.

10001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. പാരലൽ കോളേജ് അസോസിയേഷൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരുന്ന അശോക് കുമാറിൻ്റെ 43 വർഷങ്ങളോളം നീണ്ട വിദ്യാഭ്യാസ  പ്രവർത്തനങ്ങൾക്കുള്ള മികവിനാണ് അവാർഡ്.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിൻ്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരത്തു നടന്ന യോഗത്തിൽ മാവടി മുരളി ഫൗണ്ടേഷൻ പ്രസിഡൻ്റ് അനുപമ മുരളീധരക്കുറുപ്പ് സ്വാഗതം പറഞ്ഞു. ഫോക് ലോർ അക്കാദമി നിർവാഹക സമിതി അംഗം അഡ്വ സുരേഷ് സോമ, മാവടി മുരളി ഫൗണ്ടേഷൻ നിർവാഹക സമിതി അംഗങ്ങളായ ഷൈനി ജോർജ്, അനിൽ അടൂർ, ആർ.സതീഷ് ദർശൻവികാസ് , പാരലൽ കോളേജ് അസോസിയേഷൻ സംസ്ഥാന നേതാക്കളായ ജി. ഗിരികുമാർ (തിരുവനന്തപുരം), എ.ജെ. പ്രദീപ് കുമാർ, റ്റി. ഗോപാലകൃഷ്ണൻ, രാജേന്ദ്രൻ ആലപ്പുഴ, ഷൈജു എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!