കണ്ണൂര്‍: പാര്‍ട്ടി നേതാക്കള്‍ക്ക് സ്വര്‍ണ്ണ കടത്ത് ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്ടെന്ന മനു തോമസിന്റെ ആരോപണത്തില്‍ പ്രതികരിക്കാരെ സിപിഐഎം കണ്ണൂര്‍ ജില്ലാ നേതാക്കള്‍. മനു തോസമിന്റെ ആരോപണം സംബന്ധിച്ച് ഇന്ന് നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍, യോഗം കഴിഞ്ഞിട്ടും വിഷയത്തില്‍ പ്രതികരിക്കാന്‍ നേതാക്കള്‍ തയ്യാറായില്ല. സംഭവത്തില്‍ ഒന്നും പറയാനില്ലെന്നായിരുന്നു പി ജയരാജന്റെ പ്രതികരണം.
‘മൗനം വിദ്വാന് ഭൂഷണം’; മനു തോമസ് വിവാദത്തില്‍ പ്രതികരിക്കാതെ സിപിഐഎം കണ്ണൂര്‍ നേതാക്കള്‍
