ഹെലികോപ്റ്ററിൽ നിന്നിറക്കി കാമുകിയെ നടത്തിച്ചത് നോട്ടുകെട്ടുകൾക്ക് മുകളിലൂടെ…

സമ്പത്ത് പ്രദർശിപ്പിക്കാൻ ഭ്രാന്തന്‍ ചിന്താഗതികള്‍ പിന്തുടരുന്ന അനേകര്‍ ഈ ലോകത്തുണ്ട്. കെട്ട്കണക്കിന് പണത്തിന് മുകളിലൂടെ കാമുകിയെ നടത്തിയാണ് റഷ്യന്‍ കോടീശ്വരന്‍ സെര്‍ജി കൊസെങ്കോ തന്റെ പണക്കൊഴുപ്പ് പ്രകടിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോയ്ക്ക് സോഷ്യല്‍മീഡിയയില്‍ സമ്മിശ്രപ്രതികരണമാണ് കിട്ടുന്നത്. ഇയാളുടെ കാമുകി പണക്കെട്ടിന് മുകളിലൂടെ നടക്കുന്നതിന്റെ ഒരു വീഡിയോയാണ് ചര്‍ച്ചയാകുന്നത്.

മിസ്റ്റര്‍ താങ്ക്യൂ എന്നറിയപ്പെടുന്ന റഷ്യന്‍ സംരംഭകൻ സെര്‍ജി കൊസെങ്കോയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. പണത്തിന്റെ പരവതാനി വിരിച്ച് ഇയാള്‍ തന്റെ കാമുകിയെ അതിന് മുകളിലൂടെ നടത്തിക്കുന്നതാണ് വീഡിയോ. മിസ്റ്റര്‍ കോസെങ്കോയുടെ കാമുകി പണത്തിന്റെ കൂമ്ബാരത്തിലേക്ക് ഇറങ്ങുന്നതും അവന്റെ കൈയില്‍ പിടിച്ച്‌ അതിന് മുകളിലൂടെ നടക്കുന്നതും ക്ലിപ്പില്‍ കാണാനാകുന്നുണ്ട്.

മൂന്ന് പ്രണയം നിറഞ്ഞ ഇമോജികളും വീഡിയോയുടെ അടിക്കുറിപ്പില്‍ ചേര്‍ത്തിട്ടുണ്ട്. ഇത് ചൂടേറിയ ചര്‍ച്ചയ്ക്ക് തിരികൊളുത്തി. പല ഉപയോക്താക്കളും പണത്തിന് മുകളിലൂടെ നടക്കുന്നതില്‍ വെറുപ്പ് പ്രകടിപ്പിച്ചു. ചിലര്‍ ‘വൃത്തികെട്ട പ്രദര്‍ശനം’ എന്നാണ് വിളിച്ചിരിക്കുന്നത്. “നിങ്ങള്‍ അങ്ങേയറ്റം സമ്ബന്നനായിരിക്കാം, എന്നാല്‍ ഇത് ഇതുപോലെ പണം ചെലവഴിക്കുന്നത് ന്യായീകരിക്കാന്‍ കഴിയില്ല. നിങ്ങള്‍ക്ക് നൂറുകണക്കിന് കുടുംബങ്ങളെ അഭിവൃദ്ധിപ്പെടുത്താനും ആയിരക്കണക്കിന് വിശക്കുന്ന ആളുകള്‍ക്ക് ഭക്ഷണം നല്‍കാനും കഴിയും.” ചിലരുടെ പ്രതികരണം ഇങ്ങിനെയായിരുന്നു. കറന്‍സി നോട്ടുകള്‍ വ്യാജമാണെന്നായിരുന്നു മറ്റു ചിലരുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!