ശക്തമായ കാറ്റിൽ വൈക്കത്തെ ബിനാലെ ശില്പം വീണു

വൈക്കം : ശക്തമായ കാറ്റിൽ വൈക്കത്തെ ബിനാലെ ശില്പം ചരിഞ്ഞു വീണു. വൈക്കം മുൻസിപ്പൽ പാർക്കിന് സമീപം കായലിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ മണിയാണ് ചരിഞ്ഞു വീണത്.

അധികൃതരുടെ അനാസ്ഥമൂലമാണ് ഇത് സംഭവിച്ചതെന്നാണ് ആരോപണം. കൊച്ചി ബിനാലെയുടെ ഭാഗമായി പ്രശസ്ത ശില്പി ജിജി സ്കറിയ നിർമ്മിച്ച കൂറ്റൻ മണിയുടെ ശില്പം കേരള ലളിതകലാ അക്കാദമിയാണ് ഏറ്റെടുത്ത് വൈക്കത്ത് സ്ഥാപിച്ചത്. വൈക്കത്ത് എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഏറെ ആകർഷിച്ചിരുന്ന ഒന്നായിരുന്നു ഇത്.

എന്നാൽ ശില്പം സ്ഥാപിച്ച ഇരുമ്പ് തൂണുകൾ കാലപ്പഴക്കം കൊണ്ട് തുരുമ്പ് വന്നു. പിന്നാലെ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിൽ ശില്പം ചരിയുകയായിരുന്നു. ശിൽപ്പത്തിന്റെ അറ്റകുറ്റപ്പണി നടത്തുവാൻ അക്കാദമിയും സാംസ്കാരിക വകുപ്പും നഗരസഭയും തയ്യാറായില്ലെന്നാണ് ആക്ഷേപം. അടിയന്തരമായി സർക്കാർ ഇടപെട്ട് ശില്പം പുനസ്ഥാപിക്കണമെന്നാണ് ഉയരുന്ന ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!