കോതമംഗലം: നെല്ലിമറ്റത്തിന് സമീപം ബൈക്കില്‍ പിക്കപ്പ് ജീപ്പിടിച്ച് ഇടുക്കി സ്വദേശിയായ യുവാവ് മരിച്ചു. മുരിക്കാശ്ശേരി പൂമാംകണ്ടം അമ്പഴത്തിങ്കല്‍ സെബാസ്റ്റ്യന്റെ മകന്‍ നിഖില്‍(23) ആണ് മരിച്ചത്.
ഇന്ന് രാവിലെ ഏഴരയോടെ കുത്തുകുഴി സങ്കീര്‍ത്തന ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം. നെല്ലിമറ്റം ഭാഗത്ത് നിന്നും കോതമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് ജീപ്പ് കാറിനെ ഓവര്‍ടേക്ക് ചെയ്ത് ഇറക്കം ഇറങ്ങുന്നതിനിടെ എതിര്‍വശത്ത് നിന്ന് വന്ന ബൈക്കിലിടിക്കുകയായിരുന്നു.
ഇന്‍ഫോപാര്‍ക്കിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവാവ്. അപകടത്തില്‍ റോഡില്‍ തെറിച്ച് വീണ യുവാവിന് ഗുരുതര പരിക്കേറ്റു. മറ്റ് യാത്രക്കാര്‍ നിഖിലിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അവിവാഹിതനാണ്. മാതാവ് റോസി(രഞ്ജു). സഹോദരന്‍: നവിന്‍.