നോയിഡ : നിർമാണത്തിലിരുന്ന മതിൽ തകർന്ന് വീണ് മൂന്ന് കുട്ടികൾ മരിച്ചു. അഞ്ചു കുട്ടികൾക്ക് പരിക്ക്. രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്.
ഗ്രേറ്റർ നോയിഡയിലാണ് അപകടം സംഭവിച്ചത്. പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. മൂന്ന് കുട്ടികളുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്.
