സത്യപ്രതിജ്ഞ സമയം അനുകൂലമല്ല; പിണറായി വിജയൻ മുഖ്യമന്ത്രിപദം രാജിവെക്കേണ്ടി വരും എന്ന് ജ്യോതിഷ പ്രവചനം

പിണറായി മന്ത്രി സഭയുടെ സത്യപ്രതിജ്ഞ സമയം അനുകൂലമല്ല. മുഖ്യമന്ത്രി രാജിവെക്കേണ്ടി വരുമെന്ന് ജ്യോതിഷ പ്രവചനം. കുന്നത്തൂരില്ലം കെ വിഷ്ണു നമ്പൂതിരിയാണ് മുഖ്യമന്ത്രി പിണറായിയുടെ രാജി പ്രവചിച്ചിരിക്കുന്നത്.

LDF മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 20-5-2021ന് വൈകുന്നേരം 3.33 ന് കന്നിലഗ്നത്തില്‍ ആണ് നടന്നത്. അഷ്ടമാധിപനും പാപഗ്രഹവുമായ കുജൻ കർമ്മത്തില്‍ നിന്ന് ലഗ്നത്തിലേക്ക് ദൃഷ്ടി ഉണ്ട്. ലഗ്നാല്‍ 5 ല്‍ ശനിയും ആറില്‍ വ്യാഴവും 12 ലെ ചന്ദ്രനും അനുകൂലവും അല്ല. ലഗ്നാധിപനായ ബുധനും ലാഭാധിപനായ ചന്ദ്രനും ബലക്കുറവ്. സഹായ സ്ഥാനാധിപതി കുജന് അഷ്ടമാധിപത്യവും.

മുഹൂർത്തം അത്ര അനുകൂലമല്ല എന്ന് അദ്ദേഹം പറയുന്നു. ശുക്രന് പാപയോഗവും ശത്രുഗ്രഹയോഗവും ഉള്ളതിനാല്‍ പൂർണ്ണഫലം ലഭിക്കാതെ പോകും. ഘടകകക്ഷികള്‍ മൂലം രാജി വെക്കേണ്ട അവസ്ഥ. കോടതി കയറാനും യോഗമുണ്ടാകും. കന്നിരാശി ഉദയരാശി ആകയാലും കാലാവധി പൂർത്തിയാക്കാൻ പ്രയാസമാണ്. എന്നാല്‍ കന്നിരാശി യുഗ്മരാശി ആയതുകൊണ്ട് വനിത മുഖ്യമന്ത്രിക്ക് സാധ്യത ഉള്ളതായും അദ്ദേഹം പ്രവചിക്കുന്നു. ജൂലായ് 12 വരെ അഷ്ടമത്തില്‍ കുജൻ സഞ്ചരിക്കയാല്‍ മുഖ്യമന്ത്രി രാജി വെക്കേണ്ടി വരുമെന്നാണ് ജ്യോതിഷ പ്രവചനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!