പാമ്പാടി: ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിലെ ശ്രീകോവിലിൻ്റെയും നമസ്കാര മണ്ഡപത്തിന്റെയും ചെമ്പു പാളികൾ തറക്കുന്ന ജോലികൾ ആരംഭിച്ചതിനാൽ ഈ പണികൾ പൂർത്തിയാകുന്നതുവരെ ക്ഷേത്ര നട രാവിലെ 9 മണിക്ക് അടയ്ക്കുമെന്ന് ദേവസ്വം അറിയിച്ചു.
ഭക്ത ജനങ്ങൾ ഈ സമയത്തിന് മുമ്പായി ദർശനം നടത്തുന്നതിനും വഴിപാടുകൾ നേരത്തെ നടത്തുന്നതിനും സഹകരിക്കണമെന്ന് ദേവസ്വം പ്രസിഡന്റ് രാജേന്ദ്രൻ നായർ പത്രക്കുറിപ്പിൽ അഭ്യർത്ഥിച്ചു
പാമ്പാടി ചെറുവള്ളിക്കാവ് ദേവീ ക്ഷേത്ര നട നേരത്തെ അടയ്ക്കും
