ചങ്ങനാശേരി : കറുകച്ചാൽ ഭാഗത്ത് നിന്ന് ചങ്ങനാശ്ശേരിയിലേക്ക് വന്ന പിക്കപ്പ് വാൻ പോസ്റ്റിലും നിരവധി വാഹനങ്ങളിലും ഇടിച്ച ശേഷം പാടത്തേക്ക് മറിഞ്ഞു. അപകടത്തിൽ ഡ്രൈവർക്ക് ഗുരുതരപരിക്ക്.
ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ കറുകച്ചാൽ ഭാഗത്ത് നിന്ന് വന്ന പിക്കപ്പ് വാനാണ് നിയന്ത്രണം വിട്ട് നടയ്ക്കപാടത്തെ പെട്രോൾ പമ്പിന് മുൻപിലുള്ള പോസ്റ്റ് ഇടിച്ച് തകർത്ത ശേഷം ബൈക്കിലും, കാറിലും ഇടിച്ച് പെരുമ്പനച്ചിയിലെ പെട്രോൾ പമ്പിന് സമീപമുള്ള പാടത്തേക്ക് മറിഞ്ഞത്.
റോഡിന് സമീപമുളള സംരക്ഷണ ഭിത്തിയും വാൻ ഇടിച്ച് തകർത്തു.
അപകടം നടന്നയുടൻ നാട്ടുകാർ സ്ഥലത്തെത്തി വാഹനത്തിൽ നിന്നും ഡ്രൈവറെ പുറത്തെടുക്കുകയായിരുന്നു.
തുടർന്ന് ഫയർഫോഴ്സും സ്ഥലത്തെത്തി
ഇയാളെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി ഡ്രൈവറുടെ നിലഗുരുതരമാണ്.
ആളെ തിരിച്ചറിഞ്ഞിട്ടില്ല.
തൃശ്ശൂർ രജിസ്ട്രേഷനിൽ ഉള്ളതാണ് പിക്കപ്പ് വാൻ.
കറുകച്ചാൽ ഭാഗത്ത് നിന്ന് ചങ്ങനാശ്ശേരിക്ക് വന്ന പിക്കപ്പ് വാൻ പോസ്റ്റിലും നിരവധി വാഹനങ്ങളിലും ഇടിച്ച് പാടത്തേക്ക് മറിഞ്ഞു
