പാലാ : കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലയിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങളെ ബന്ധിപ്പിച്ച് പിൽഗ്രിം ടൂറിസം സർക്യൂട്ട് നടപ്പിലാക്കുമെന്ന് എൻഡിഎ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്. ഇത് സംബന്ധിച്ച പദ്ധതി രേഖ കേന്ദ്രസർക്കാരിന് സമർപ്പിച്ചതായി ഷോൺ അറിയിച്ചു.
രാമപുരം നാലമ്പലത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇതിൽ ഉൾപ്പെടുത്തി പ്രത്യേക പാക്കേജ് തയാറാക്കിയിട്ടുണ്ട്. കൂടാതെ രാമപുരം, ഭരണങ്ങാനം, കുറവിലങ്ങാട്, അരുവിത്തുറ പള്ളികളും ശബരിമല ഇടതാവളമായ കടപ്പാട്ടൂർ ക്ഷേത്രം, മുരുകൻമല, തങ്ങൾപാറ, വാഗമൺ കുരിശുമല എന്നീ തീർത്ഥാടക കേന്ദ്രങ്ങളെയുമാണ് തീർത്ഥാടക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു.
