കടയ്ക്കൽ സപ്ലൈകോ ഗോഡൗണിലെ തിരിമറി;  4 പേർക്ക് സസ്പെന്‍ഷന്‍

കൊല്ലം: കൊല്ലം കടയ്ക്കലിൽ സപ്ലൈകോ ഗോഡൗണിൽ തിരിമറി നടത്തിയ ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടി. ഓഫീസര്‍ ഇന്‍ ചാര്‍ജ് അടക്കം നാല് പേരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.

ചടയമംഗലം സൂപ്പർമാർക്കറ്റിലെ ഇൻ ചാർജ് എസ് സുരേഷ് കുമാറിനാണ് ഗോഡൗണിന്‍റെ പകരം ചുമതല. സപ്ലൈകോ കൊട്ടാരക്കര താലൂക്ക് ഡിപ്പോയുടെ പരിധിയിലുള്ള ഗോഡൗണിലാണ് ക്രമക്കേട് കണ്ടെത്തിയത്.

പച്ചരി, കുത്തരി തുടങ്ങിയ സാധനങ്ങള്‍ കണക്കില്‍ കാണിച്ചിരിക്കുന്ന അളവില്‍ ഗോഡൗണില്‍ ഉണ്ടായിരുന്നില്ല. തിരിമറി നടന്നെന്ന പ്രാഥമിക വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ജീവനക്കാര്‍ക്കെതിരെ ദക്ഷിണ മേഖല റേഷനിങ് ഡെപ്യൂട്ടി കൺട്രോളർ നടപടിയെടുത്തത്. ഓഫീസർ ഇൻ ചാർജ് ഉള്‍പ്പടെ നാല് പേരെ സസ്പെന്‍ഡ് ചെയ്തു. ഗോഡൗണിനെതിരെ മുന്‍പും നിരവധി തവണ പരാതികള്‍ ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!