മീനടത്തു നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പാമ്പാടി : മീനടത്ത് നിന്നും നാല് ദിവസം മുമ്പ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെടുത്തു .

മീനടം കരോട്ട് മുണ്ടിയാക്കൽ അനീഷിൻ്റെ (40)  മൃതദേഹം ഫയർഫോഴ്സും , എമർജൻസി ടീം ഉം സംയുക്തമായി നടത്തിയ തെരച്ചിലിലാണ്  മീനടം തോട്ടിൽ
നിന്ന് മൃതദേഹം ലഭിച്ചത് . ഏബ്രഹാം വർഗീസ് , ലീലാമ്മ ദമ്പതികളുടെ മകനാണ് അനീഷ്.

കഴിഞ്ഞ ദിവസം  കാണാതായ അനീഷിൻ്റെ പാദരക്ഷകൾ തോടിന് സമീപത്തു നിന്നും കണ്ടെത്തിയതിനെ തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്. മൂന്ന് ദിവസമായി നടന്ന തിരച്ചിലിന് ഒടിവിലാണ് മൃതദേഹം കണ്ടെത്തിയത് പാമ്പാടി പോലീസ്  സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!