കറുകച്ചാല്‍ : അമ്മ മലയാളം ഭാഷാ കൂട്ടായ്മയുടെയും അമ്മ മലയാളം ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തില്‍ ജൈവകൃഷി വിജ്ഞാന സദസും, നാടന്‍ പശു സംരക്ഷണവും സംബന്ധിച്ച് ഏകദിന സെമിനാര്‍ 26ന് നടക്കും. ഇതോടനുബന്ധിച്ച് പിതൃവന്ദനം, ഗുരുവന്ദനം, കുട്ടികള്‍ക്ക് അനുമോദനം, പഠനോപകരണ വിതരണം എന്നിവയും നടത്തപ്പെടും.
കറുകച്ചാല്‍ എന്‍എസ്എസ് കരയോഗം ഓഡിറ്റോറിയത്തില്‍ രാവിലെ 9.30ന് ആരംഭിക്കുന്ന സെമിനാര്‍ ഗവ. ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് ഉദ്ഘാടനം ചെയ്യും. അമ്മ മലയാളം ചാരിറ്റബിള്‍ ട്രസ്റ്റ് രക്ഷാധികാരി അടിമുറ്റത്തുമഠം സുരേഷ് ഭട്ടതിരിപ്പാട് അദ്ധ്യക്ഷനാകും. കറുകച്ചാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജിഷ കിരണ്‍ മുഖ്യപ്രഭാഷണം നടത്തും.
ജന്മഭൂമി ന്യൂസ് എഡിറ്റര്‍ കെ. ഡി. ഹരികുമാര്‍, റിട്ട. എസ്.പി പി. ബി വിജയന്‍, അമ്മ മലയാളം ഉപാദ്ധ്യക്ഷന്‍ അമ്പലപ്പുഴ രാധാകൃഷ്ണന്‍ പ്രസംഗിക്കും.
നാടന്‍പശു സംരക്ഷണത്തില്‍ കേന്ദ്ര-സംസ്ഥാന അവാര്‍ഡുകള്‍ നേടിയ വി. ആര്‍ അജയ് നായര്‍, പുല്ലാട് വിഷയാവതരണം നടത്തും.
ഉച്ചകഴിഞ്ഞ് സ്ത്രീകളും സാമൂഹ്യ സുരക്ഷയും എന്ന വിഷയത്തില്‍ ഡോ. അഞ്ജന ചന്ദ്രന്‍ പ്രഭാഷണം നടത്തും. ഡോ. ബി. ജി. ഗോകുലന്‍, അഡ്വ. കിരണ്‍ കുമാര്‍, അമ്പലപ്പുഴ പ്രേമകുമാര്‍ പ്രസംഗിക്കും. തുടര്‍ന്ന് പിതൃവന്ദനം, ഗുരുവന്ദനം പരിപാടികൾ നടക്കും. സി എസ് രമാദേവി ആമുഖ പ്രസംഗം നടത്തും. കുട്ടികൾക്ക് പഠനോപകരണങ്ങളുടെ വിതരണവും നടക്കും. അമ്മ മലയാളം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ മധു മണിമല സ്വാഗതവും ജഗദമ്മ വാരിക്കാട് നന്ദിയും പറയും.
