കോട്ടയം : പൗരാവലിയുടെ ആഭിമുഖ്യത്തിൽപ്രശസ്ത സംഗീതജ്ഞൻ’ ജയവിജയയെ അനുസ്മരിക്കുന്നു. ഇന്ന് വൈകിട്ട് 5 ന് കുട്ടികളുടെ ലൈബ്രറി രാഗം ഓഡിറ്റോറിയത്തിൽ ജയവിജയ ഈണമിട്ട പ്രശസ്ത ഗാനങ്ങൾ കോർത്തിണക്കിയ സംഗീതാർച്ചനയും നടക്കും.
ജയവിജയഅനുസ്മരണ സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ബി. ഗോപകുമാർ (നഗരസഭ വൈസ് ചെയർമാൻ) എബ്രഹാം ഇട്ടിച്ചെറിയ പ്രബ്ലിക് ലൈബറി പ്രസിഡൻ്റ്) ഫാ. എമിൽ ഡ്രയറക്ടർ ദർശന ) എം. മധു (പ്രസിഡൻ്റ് കോട്ടയഎസ്.എൻ.ഡി. പി. യൂണിയൻ) പ്രേം പ്രകാശ്, ആർട്ടിസ്റ്റ് സുജാതൻ, ജോഷി മാതൂ, വിജയകുമാർ, ചിത്രകൃഷ്ണൻകുട്ടി,,എം.ജി. ശശിധരൻ തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തും.
ജയവിജയയുടെ ഗാനങ്ങൾ കോർത്തിണക്കിയസംഗീതാർച്ചന കുട്ടികളുടെ ലൈബ്രറി ടീച്ചേഴ്സ്’ അവതരിപ്പിക്കും.