കോട്ടയം: ഒരുവര്‍ഷത്തിലേറെ കുടിശ്ശികയായ നിര്‍മാണ തൊഴിലാളികളുടെ പെന്‍ഷനും ആനുകൂല്യങ്ങളും ഉടന്‍ നല്കണമെന്നാവശ്യപ്പെട്ട് കോട്ടയം ജില്ലാ നിര്‍മാണ തൊഴിലാളി സംഘം (ബിഎംഎസ്) നേതൃത്വത്തില്‍ കോട്ടയം കളക്‌ട്രേറ്റിന് മുമ്പില്‍ കൂട്ട ധര്‍ണ്ണ നടത്തി. ബിഎംഎസ് ദേശീയ സമിതി അംഗം കെ.കെ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
സെസ്സ് പിരിവ് വേഗത്തില്‍ നടത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. സര്‍ക്കാര്‍ വേണ്ടവിധത്തില്‍ കാര്യക്ഷമമായി ഈ വിഷയത്തില്‍ ഇടപെടണമെന്നും അല്ലാത്തപക്ഷം ബിഎംഎസ് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യൂണിയന്‍ പ്രസിഡന്റ് എ.പി. കൊച്ചുമോന്‍ അധ്യക്ഷനായി. ബിഎംഎസ് ജില്ലാ സെക്രട്ടറി പി.ആര്‍. രാജീവ്, യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ.ആര്‍. രതീഷ്, ജോയിന്റ് സെക്രട്ടറി രതീഷ് ചന്ദ്രന്‍, ചേനപ്പാടി വിനയകുമാര്‍, ജനിമോന്‍, സുരേഷ്, പി.എസ്. സോമന്‍, സജികുമാര്‍ വാഴൂര്‍, ജിനുകുമാര്‍ വാഴൂര്‍ എന്നിവര്‍ സംസാരിച്ചു.
