ശക്തമായ മഴയിൽ വിറങ്ങലിച്ച് കോട്ടയം നഗരം, വീണ്ടും റെഡ് അലേർട്ട്


കോട്ടയം നഗരത്തിൽ അതിശക്തമായ മഴ. ഉച്ചകഴിഞ്ഞ് 3 മണിയോടെ ആരംഭിച്ച ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്.
നഗരത്തിലെ പ്രധാന റോഡുകളിൽ എല്ലാം മഴവെള്ളം നിറഞ്ഞു. രാത്രിയും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
കഴിഞ്ഞ ദിവസം കോട്ടയത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു എങ്കിലും ഉച്ചയോടെ പിൻവലിച്ചിരുന്നു. ഇന്ന് ജില്ലയിൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും  വൈകുന്നേരത്തോടെ വീണ്ടും റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുകയാണ്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടി/മിന്നൽ/കാറ്റ് (30 -40  km/hr) കൂടിയ മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം.


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ  തമിഴ്‌നാട് ആന്ധ്രാ തീരത്തിനു അകലെയായി ന്യൂനമർദ്ദം (Low Pressure  Area) രൂപപ്പെട്ടു. വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം മെയ് 24 രാവിലെയോടെ  മധ്യ ബംഗാൾ ഉൾകടലിൽ തീവ്ര ന്യൂനമർദ്ദമായും (Depression)  ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് വടക്കു കിഴക്കു ദിശയിൽ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ  എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!