SIR തെറ്റാണെങ്കിൽ മുഖ്യമന്ത്രി വി ഡി സതീശൻ രാജിവെക്കാൻ തയാറാക്കണം: പി കെ കൃഷ്ണദാസ്

കോട്ടയം : എ ഐ സി സി പ്രസിഡന്റ് മാലികാർജുൻ ഖാർഗെ പറഞ്ഞതുപോലെ എസ് ഐ ആർ തെറ്റാണെങ്കിൽ കേരളത്തിലെ വി ഡി സതീശൻ സർക്കാർ പ്രസിഡന്റിന്റെ വാക്കിന് വിലകൊടുത്തു രാജിവെക്കാൻ തയാറാകണം എന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്.

കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .

കുറഞ്ഞ കാലയളവിൽ കൂടുതൽ വികൃതമായ മുഖത്തോടെ ആണ് ഈ സർക്കാർ മുന്നോട്ടു പോകുന്നത് എന്നും, ഡൽഹിയിൽ പിണറായിവിജയനെ അറസ്റ്റ് ചെയ്തതിൽ കൂടുതൽ സങ്കടം മുഖ്യമന്ത്രി വി ഡി സതീശന് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമരം ചയുന്നവരെ അറസ്റ്റ് ചെയ്തു നീക്കുന്നത് സ്വഭാവിക നടപടി ആണെന്നും,കോൺഗ്രസിന്റെ കാലുപിടിച്ച് നിലനിൽപ്പിനുള്ള ശ്രമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തുന്നത്ത് എന്നും അദ്ദേഹം പറഞ്ഞു.

ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചാണ് സമരത്തിൽ ഉള്ളത് എന്നും, കേരളത്തിൽ ജനങ്ങളെ രണ്ടാണ് എന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ഇടതു വലത് മുന്നണികൾ ചയുന്നത് എന്നും എന്നാൽ ഇവർ ഒന്നാണ് എന്ന് ഇപ്പോൾ ജനങ്ങൾ മനസ്സിലാക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

മാസപ്പടി കേസിൽ എഫ് ഐ ആർ ഇടണം എന്ന് കോടതി കൂടി പറഞ്ഞ നിലയിൽ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാൻ പിണറായി വിജയന് ധാർമികമായി അവകാശം ഇല്ല എന്നും, പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാരിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകും എന്നും അതിന്റെ ഭാഗമായി നിയമസഭയിലേക്ക് മാർച്ച് നടത്തും എന്നും,വരും ദിവസങ്ങളിൽ യുവമോർച്ചയും മഹിളാ മോർച്ചയും പ്രതിഷേധ മാർച്ച് നടത്തും എന്നും അദ്ദേഹം അറിയിച്ചു.

ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ ലിജിൻലാൽ സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ ഷോൺ ജോർജ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!