വത്തിക്കാൻ : ശ്വാസകോശത്തിൽ മുഴ കണ്ടെത്തിയതിനെ തുടർന്ന് ലിയോ പതിനാലാമൻ മാർപ്പാപ്പ അടുത്തയാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനാകും.
പ്രാരംഭ ഘട്ടത്തിൽ തന്നെ മുഴ കണ്ടെത്താനായതായി വത്തിക്കാൻ അറിയിച്ചു. റോമിലെ ജെമെലി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തുക. വത്തിക്കാൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
തന്റെ ആരോഗ്യത്തിനായി എല്ലാവരും പ്രാർഥിക്കണമെന്ന് മാർപ്പാപ്പ അഭ്യർഥിച്ചു.
