സാധാരണക്കാരൻ്റെ മനസ്സിലെ സിപിഎം മരിച്ചു…ശ്യാംസുന്ദർ

ആലപ്പുഴ : മുസ്ലീം ലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ആലപ്പുഴ സ്വദേശിയും മുൻ സിപിഎം നേതാവുമായ സി. ശ്യാംസുന്ദർ.

ചരിത്രത്തിൽ ആദ്യമായാണ് മുസ്ലീം സമുദായത്തിന് പുറത്തുള്ള ഒരാൾ ലീഗിൻ്റെ ഈ പദവിയിൽ എത്തുന്നത്.

സി.പി.എം. ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗം, ഡി.വൈ.എഫ്.ഐ. സംസ്ഥാന ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ശ്യാംസുന്ദർ 16 വർഷമായി ലീഗിനൊപ്പമാണ്.

വി.എസ്. അച്യുതാനന്ദൻ പക്ഷക്കാരനായിരുന്ന ശ്യാംസുന്ദർ സി.പി.എമ്മിലെ ചേരിപ്പോരിനെത്തുടർന്നാ യിരുന്നു പാർട്ടി വിട്ടത്. ‌ സാധാരണക്കാരൻ്റെ മനസ്സിൽ നിന്നും സിപിഎം മരിച്ചു കഴിഞ്ഞെന്ന അഭിപ്രായമാണ് ശ്യാം സുന്ദറിനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!