വീട്ടിൽ നിന്ന് റോഡിലേക്ക് ഏണി വച്ച് കയറണം; നിർധന കുടുംബത്തിന് വഴി നല്‍കാതെ മലയോര ഹൈവേ നിര്‍മ്മാണം

വെള്ളറട: വീട്ടിലേക്ക് വഴി നല്‍കാതെ മലയോര ഹൈവേയുടെ പാര്‍ശ്വഭിത്തി നിര്‍മിക്കുന്നതിന് എതിരെ പ്രതിഷേധവുമായി കുടുംബം രംഗത്ത് . മലയോര ഹൈവേയുടെ നിര്‍മ്മാണം നടക്കുന്ന കുടപ്പനമൂട് വാഴിച്ചല്‍ റോഡിന്റെ വക്കിലായി 10 അടിയിലേറെ താഴ്ന്ന ഭാഗത്ത് താമസിക്കുന്ന തെങ്ങിന്‍കോണം സ്‌നേഹതീരം വീട്ടില്‍ എസ് ഷിജിലിന്റ കുടുംബത്തിന് വഴി നല്‍കാതെയുള്ളനിര്‍മാണമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.പാർശ്വഭിത്തി നിർമിച്ചതോടെ ഇപ്പോൾ വീട്ടിൽ നിന്ന് റോഡിലേക്ക് ഏണി വച്ച് കയറണ്ട സ്ഥിതിയാണ് കുടുംബത്തിന്.

അതേസമയം കുടുംബത്തിന്റ വഴിയടച്ചുള്ള മലയോര ഹൈവേയുടെ പാര്‍ശ്വ ഭിത്തി നിര്‍മ്മാണത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. പാര്‍ശ്വഭി നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ തന്നെ പ്രാദേശികമായിട്ടുള്ള ഇടപെടല്‍ നടത്തിയെങ്കിലും കുടുംബത്തിന്റെ സങ്കടം കേള്‍ക്കാന്‍ ഹൈവേ അധികൃതര്‍ തയ്യാറായില്ല.

കരിങ്കല്‍ ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ റോഡില്‍ നിന്നും വീട്ടിലേക്ക് എത്താന്‍ സാധിക്കുകയില്ല എന്ന പരാതി അവഗണിച്ചാണ് പാർശ്വഭിത്തി നിർമ്മാണം പൂർത്തിയാക്കിയത്.കുടുംബത്തിന് റോഡില്‍ കയറുന്നതിനുള്ള പാത ഒരുക്കി നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നുള്ള ആവശ്യം അവഗണിച്ചു. ഇതു സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിനും പാറശ്ശാല എംഎൽഎയ്ക്കും ഗ്രാമ പഞ്ചായത്തിനും പരാതി നൽകിയെങ്കിലും ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് ഷിജിലും കുടുംബവും പറയുന്നു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!