കറുകച്ചാലിൽ ആക്രിക്കടയിൽ വൻ തീപിടുത്തം

കറുകച്ചാലിൽ ആക്രിക്കടയിൽ വൻ തീപിടുത്തം.

ബംഗ്ലാംകുന്ന് റോഡിൽ മേഴ്സി ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന ആക്രിക്കടയിൽ ഇന്ന് പുലർച്ചെയാണ്‌ തീപിടുത്തം ഉണ്ടായത്.  ഷോർട് സർക്യൂട്ട്  ആകാമെന്നാണ് പ്രാഥമിക നിഗമനം.കട പൂർണമായി കത്തി നശിച്ചു.

പാമ്പാടി ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിന്നും മൂന്നു യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

തമിഴ്നാട് സ്വദേശി ശിവനേശന്റെ ഉടമസ്ഥതയിലുള്ളതാണ് ആക്രിക്കട.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!