കോട്ടയം : അക്ഷരനഗരിക്ക് മാമ്പഴ മധുരമേകി കോട്ടയം മാംഗോ ഫെസ്റ്റ്. കേരള മാംഗോ ഗ്രോവേഴ്സ് കണ്‍സോര്‍ഷ്യം, എസ്.ആര്‍ കണക്ടേഴ്സ് തിരുവനന്തപുരം എന്നിവയുടെ നേതൃത്വത്തില്‍ കോട്ടയം നാഗമ്പടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഫെസ്റ്റ് നടക്കുന്നത്.
സേലം, ബത്ത, തണ്ണീര്‍, നക്ഷത്രക്കല്ല, അപ്പോസ്, ജാവരി, സപ്പോട്ട, മള്‍ഗോവ, ബംഗനാപള്ളി റുമേനിയ, മൈസൂര്‍ മള്‍ഗോവ, ആന്ധ്ര മസ്‌കോത്, പോളച്ചിറ, പഞ്ചാര വരിക്ക, ചെമ്പരത്തി വരിക്ക, സിന്ധുരം, പുളിശേരി മാങ്ങ (ചന്ദനകാരന്‍), പേരക്ക മാങ്ങ അങ്ങനെ നീളുന്നു പ്രദര്‍ശന വിപണനത്തിനെത്തിയ മാങ്ങകളുടെ പേരുകള്‍.
100 രൂപയ്ക്ക് മുകളിലാണ് എല്ലാ മാങ്ങകളുടെയും വില വരുന്നത്.
300 രൂപയുടെ പോളച്ചിറ മാങ്ങയാണ് കൂട്ടത്തില്‍ ഏറ്റവും വില കൂടിയവന്‍. പാലക്കാട് നിന്നും ആന്ധ്ര, തമിഴ്‌നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണ് മാങ്ങകള്‍ വിപണനത്തിനെത്തുന്നത്.
നാടന്‍ – വിദേശ ശ്രേണിയിലുളള മാവുകളില്‍ നിന്ന് നേരിട്ട് ശേഖരിച്ച എഴുപതിലധികം തരം മാമ്പഴങ്ങളാണ് വിപണനത്തിനെത്തിയിരിക്കുന്നത്.
ചട്ടിയില്‍ വളരുന്ന കുടംപുളി, ഡ്രാഗണ്‍ ഫ്രൂട്ട്, മിറക്കിള്‍ ഫ്രൂട്ട് തുടങ്ങിയവ ഇതിനൊപ്പമുള്ള പുഷ്പമേളയുടെ ആകര്‍ഷണങ്ങളാണ്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആനന്ദിക്കാന്‍ അമ്യൂസ്മെന്റ് പാര്‍ക്ക്, ട്രേഡ് ഫെയര്‍, ഓട്ടോ എക്സ്പോ, അഗ്രി നഴ്സറി സ്റ്റാളുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. രാവിലെ 11 മുതല്‍ രാത്രി 10 വരെയാണ് ഫെസ്റ്റിന്റെ പ്രവര്‍ത്തന സമയം. 19ന് സമാപിക്കും.