വീട്ട് മുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളർത്തി അച്ഛനും മകനും…പിടിയിൽ

ഇടുക്കി : വാഗമണ്ണിൽ വീട്ടുവളപ്പിൽ നട്ടുവളർത്തിയിരുന്ന കഞ്ചാവ് ചെടികൾ പിടികൂടി. സംഭവത്തിൽ അച്ഛനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്നും വിൽപനക്കായി വെച്ചിരുന്ന അൻപത് ഗ്രാം കഞ്ചാവും പിടികൂടിയിട്ടുണ്ട്.

വാഗമൺ പാറക്കെട്ട് മരുതുംമൂട്ടിൽ വിജയകുമാർ (58) മകൻ വിനീത് (27), സമീപവാസി വിമൽ ഭവനിൽ വിമൽ (29) എന്നിവരാണ് ഇടുക്കി ഡാൻസാഫ് സംഘത്തിന്‍റെ പിടിയിലായത്. വിജയകുമാറിന്റെ വീട്ടുവളപ്പിലായിരുന്നു ഇവർ കഞ്ചാവ് ചെടി വളർത്തിയിരുന്നത്. ആറ് ചെടികളാണ് ഇവിടെ ഉണ്ടായിരുന്നത്.

നാട്ടുകാർക്ക് തോന്നിയ സംശയത്തിൽ ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കുറച്ചു നാളുകളായി ഇവർ നിരീക്ഷണത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!