മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരന്റെ നിർണായക വാർത്താസമ്മേളനം ഇന്ന്

ആലപ്പുഴ : മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരന്റെ നിർണായക വാർത്താസമ്മേളനം ഇന്ന്. രാവിലെ 11 മണിക്ക് പറവൂരിലെ വീട്ടിൽ മാധ്യമങ്ങളെ കാണും. അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയാണ് വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്. മത്സരിക്കുമെന്ന പ്രഖ്യാപനം ഉണ്ടായാൽ കോണ്ഗ്രസ് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കും.

എന്നാൽ അവസാനവട്ട അനുനയ നീക്കം എന്ന നിലയിൽ സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ ഇന്നലെ രാത്രി സുധാകരന്റെ വീട്ടിലെത്തി ചർച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് അനുനയനീക്കമെന്നാണ് വിവരം. ജി സുധാകരനെ മുഖ്യമന്ത്രി നേരില്‍ വിളിക്കുകയും ചെയ്തിരുന്നു. നേതാക്കളെ വീടിനുള്ളിലേക്ക് കയറ്റാൻ പോലും ജി സുധാകരൻ തയ്യാറായിരുന്നില്ല. 20 മിനിറ്റോളം വീടിന് പുറത്തിരുന്ന് നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇതോടെ ഇന്ന് സുധാകരൻ നടത്തുന്ന വാർത്താസമ്മേളനം ആകാംക്ഷയോടെ യാണ് രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!