കൊച്ചി : ഇടപ്പള്ളി കേരള മ്യൂസിയത്തിൽ മാധവൻനായർ ഫൗണ്ടേഷൻ ആതിഥ്യമേകിയ പത്താമത് ത്രിദിന ദേശീയ വാമൊഴിചരിത്ര കോൺഫറൻസ് സമാപിച്ചു. ഓറൽ ഹിസ്റ്ററി കോൺഫ റൻസ് ഓഫ് ഇന്ത്യ ജിയോജിത് ഗ്രൂപ്പുമായി സഹകരിച്ച് ആണ് 50 വിഷയ വിദഗ്ധർ പങ്കെടുത്ത സമ്മേളനം സംഘടിപ്പിച്ചത്.
വൈപ്പിനിൽ അനുഭവപ്പെടുന്ന വേനൽ വെള്ളപ്പൊക്ക ദുരിതങ്ങൾ പോലെയുള്ളവയുടെ ആഘാതങ്ങൾ മറികടക്കാൻ സംയുക്ത ശ്രമങ്ങൾ ഉണ്ടാകണമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. വിഭിന്ന പഠന ശാഖകളെയും സാങ്കേതിക വിദ്യയെയും വിന്യസിച്ചു നവ ചരിത്ര നിർമിതിരീതി ശാസ്ത്രം വികസിപ്പിക്കണം. ശബ്ദമില്ലാതവരുടെ ശബ്ദമാകാൻ വാ മൊഴി ചരിത്രകാരന് കഴിയണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.
കേരള മ്യൂസിയം കൺസൾട്ടിംഗ് ഹിസ്റ്റോറിയനും പരിസ്ഥിതി ചരിത്രകാരനായ ഡോ. സെബാസ്റ്റിയൻ ജോസഫ്, കേരളാ മ്യൂസിയം ഡയറക്ടർ അതിഥി നായർ സക്കറിയാസ്, പ്രൊഫ അങ്കിത് അലം, സൂരജിത് സർകാർ, പൂജ സാഗർ, സ്വരൂപ് ഭട്ടാചാര്യ എന്നിവർ സംസാരിച്ചു