നാട്ടികയിൽ സി.സി മുകുന്ദനെ പിന്തുണക്കില്ല…സ്വന്തം സ്ഥാനാർത്ഥിയുമായി മുന്നോട്ടു പോകാൻ യുഡിഎഫ്…

തൃശൂർ : നാട്ടികയിൽ സിറ്റി എംഎൽഎ സി.സി മുകുന്ദന് മത്സരിക്കാൻ യുഡിഎഫ് പിന്തുണ നൽകിയേക്കില്ല. സ്വന്തം സ്ഥാനാർത്ഥിയുമായി മുന്നോട്ടുപോവുക എന്ന അഭിപ്രായത്തിനാണ് യുഡിഎഫിൽ മുൻതൂക്കം. പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ എതിർപ്പും നേതൃത്വം മുഖവിലയ്ക്ക് എടുത്തിട്ടുണ്ട്. ചർച്ചകൾ തുടരുന്നുണ്ടെങ്കിലും നേരിയ പുരോഗതി മാത്രമാണ് ഉള്ളത്. കോൺഗ്രസ് ജില്ലാ നേതൃത്വത്തിനും മുകുന്ദനെ പിന്തുണക്കുന്നത് സംബന്ധിച്ച് നിർദേശങ്ങൾ ഒന്നും ലഭിച്ചിട്ടില്ല.

പേയ്‌മെന്റ് സീറ്റ് ആരോപണം ഉന്നയിച്ച് പാര്‍ട്ടിയെ വെട്ടിലാക്കിയതിന് സിപിഐ പ്രാഥമികാംഗത്വത്തില്‍ നിന്ന് മുകുന്ദനെ പുറത്താക്കിയിരുന്നു. പുറത്താക്കുമെന്ന ബോധ്യത്തോടെ തന്നെയാണ് കാര്യങ്ങള്‍ പറഞ്ഞതെന്നും സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നുമായിരുന്നു മുകുന്ദന്‍റെ നിലപാട്.

നാട്ടികയില്‍ തനിക്ക് പകരം ഗീതാ ഗോപിക്ക് സീറ്റ് നല്‍കിയതിന് പിന്നാലെയാണ് മുകുന്ദന്‍ പാര്‍ട്ടിക്കെതിരെ തിരിഞ്ഞത്. ഇത് പേയ്‌മെന്റ് സീറ്റ് ആണെന്നും പാര്‍ട്ടിയില്‍ പണത്തിനാണിപ്പോള്‍ സ്വാധീനമെന്നും മുകുന്ദന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ മുകുന്ദനുമായി കെപിസിസി നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!