കോട്ടയം: തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ മലയാളത്തില്‍ ഏറ്റവുമധികം ദേശഭക്തി ഗാനങ്ങളുടെ രചയിതാവായ കവി വി എസ് ഭാസ്‌കരപ്പണിക്കര്‍ 9ാമത് അനുസ്മരണം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ കോട്ടയം ബി എം എസ് ഓഡിറ്റോറിയത്തില്‍ നടക്കും.
കവിയും ചലച്ചിത്രഗാന രചയിതാവുമായ ഐ എസ് കുണ്ടൂര്‍ ഉദ്ഘാടനം നിര്‍വഹിക്കും. തപസ്യ ജില്ലാ പ്രസിഡന്റ് തിരുവിഴ ജയശങ്കര്‍ അധ്യക്ഷത വഹിക്കും. തപസ്യ സംസ്ഥാന സെക്രട്ടറി പി ജി ഗോപാലകൃഷ്ണന്‍ ആമുഖപ്രഭാഷണം നടത്തും. കുരുക്ഷേത്ര പ്രകാശന്‍ എം ഡി കാ ഭാ സുരേന്ദ്രന്‍ മുഖ്യ അനുസ്മരണം നടത്തും.
അനുസ്മരണത്തോടനുബന്ധിച്ച് ഭാസ്‌കരപ്പണിക്കര്‍ രചിച്ച ദേശഭക്തിഗാനങ്ങളുടെയും കവിതകളുടെയും ആലാപനവും കേരള ആര്‍ട്‌സ് അക്കാദമി വിദ്യാര്‍ത്ഥികളുടെ ദേശഭക്തിഗാന നൃത്തശില്പവും ഉണ്ടാകും.
