കോട്ടയം : പബ്ലിക് ലൈബ്രറി, കുട്ടികളുടെ ലൈബ്രറി ന്യൂവേവ്
ഫിലിസൊസൈറ്റി സംയുക്തമായി നടത്തുന്ന കുട്ടികളുടെ അന്താരാഷ്ട്ര
ചലച്ചിത്രോത്സവം പബ്ലിക് ലൈബ്രറി ചിത്ര താര മിനിതീയറ്ററിൽ ആരംഭിച്ചു.
സംവിധായകൻ ജയരാജ് ഫെസ്റ്റിവൽ
ഉദ്ഘാടനം ചെയ്തു. പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ ,
കുട്ടികളിടെ ലൈബ്രറി എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ, മാനേജിംഗ്
കമ്മിറ്റി അംഗം റബേക്ക ബേബി ഐപ്പ് , ന്യൂവേവ് ഫിലിംസൊസൈറ്റി സെക്രട്ടറി
മാത്യൂസ് ഓരത്തേൽ എന്നിവർ പ്രസംഗിച്ചു.
തുടർന്നു ചിൽഡ്രൻഓഫ് ഹെവൻ, ദ കി ഡ് എന്നീ സിനിമകൾ പ്രദർശിപ്പിച്ചു. ഇന്നത്തെ സിനിമ’. 2.പി.എം – ദ ക്രോസിംഗ് (നോർവീജിയൻ ) സംവിധാനം ജോൻീ ഹെൽഗിലാൻഡ്
4പി.എം – ബെലി ആൻഡ് സെബാസ്റ്റ്യൻ (ഫ്രഞ്ച് ) സംസിധാനം നിക്കോളസ് വാനിയർ
നാളെ 2പി.എം ഹൈദി (ജർമൻ ) അലൈൻ ജിസ്പോണ്ടർ)
4 പി.എം – പെലേ – (യു.എസ്.എ ) സംവിധാനം ജെഫ് സിംബാലിസ്റ്റ്, മൈക്കൽ സിംബാലിസ്റ്റ് . വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ മുഖ്യകഥാപാത്രങ്ങ ളാകുന്ന , കുട്ടികളുടെ പ്രശ്നങ്ങൾ
പ്രമേയങ്ങളാകുന്ന സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. പ്രവേശനം
സൗജന്യമാണ്.
