കിടപ്പിലായ ഭർത്താവിനെ കുഞ്ഞിനെ പോലെ പരിചരിച്ചത് 6 വർഷം… ഒടുവിൽ സുഖം പ്രാപിച്ചതിന് പിന്നാലെ വിവാഹ മോചനം…

കാർ അപകടത്തിൽപ്പെട്ട് തളര്‍ന്ന് കിടന്ന ഭര്‍ത്താവിനെ ആറ് വര്‍ഷത്തോളം ഒരു കുഞ്ഞിനെ പോലെ ശുശ്രൂഷിച്ചു. പക്ഷേ, സുഖം പ്രാപിച്ച ഭര്‍ത്താവ്, ഭാര്യയെ വിവാഹ മോചനം ചെയ്തു. പുതിയ വിവാഹത്തിന് അഭിനന്ദനം അറിയിച്ച് മുന്‍ ഭാര്യ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച സന്ദേശത്തിലൂടെയാണ് മറ്റുള്ളവര്‍ ഈ കഥ അറിയുന്നത്. മലേഷ്യക്കാരിയായ നൂറുൽ സിയസ്‌വാനിയ്ക്കാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്.അപകടത്തിൽ നിന്നും പരിക്കേറ്റ് ആറ് വര്‍ഷത്തോളം ശുശ്രൂക്ഷിച്ച ഭാര്യയെ ഉപേക്ഷിച്ചയാളെ സമൂഹ മാധ്യമ ഉപയോക്താക്കൾ രൂക്ഷമായി വിമർശിച്ചു.

2016 -ലാണ് നൂറുൽ സയാസ്‌വാനി വിവാഹം കഴിക്കുന്നത്. വിവാഹിതരായെങ്കിലും ജോലിയുമായി ബന്ധപ്പെട്ട് രണ്ട് പേരും രണ്ട് നഗരങ്ങളിലായിരുന്നു ജീവിച്ചിരുന്നത്. എന്നാല്‍, ഇതിനടെ ഭർത്താവ് ഒരു കാര്‍ അപകടത്തില്‍പ്പെടുകയും അംഗവൈകല്യം സംഭവിച്ച് ആശുപത്രിക്കിടയിലാവുകയും ചെയ്തു.പിന്നീട് അങ്ങോട്ട് ആറ് വര്‍ഷത്തോളം നൂറുൽ സയാസ്‌വാനി അദ്ദേഹത്തെ പരിചരിച്ചു. അവർ തന്‍റെ ഭര്‍ത്താവിന് എന്നും ഒരു നാസോഗാസ്ട്രിക് ട്യൂബ് വഴി ഭക്ഷണം നൽകി. കുളിപ്പിച്ചു. ഡയപ്പറുകൾ മാറ്റി. ഇതിനിടെയില്‍ ഇരുവർക്കും ഒരു ആണ്‍ കുഞ്ഞ് ജനിച്ചു.

ഇതിനിടെയാണ് ഭര്‍ത്താവ് സുഖം പ്രാപിച്ചതും ആശുപത്രിക്കിടക്ക വിട്ട് എഴുന്നേറ്റതും. പക്ഷേ, അദ്ദേഹം മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും അതിനെ തുടർന്ന് നൂറുൽ സയാസ്‌വാനിയെ വിവാഹ മോചനം ചെയ്തു.തന്‍റെ സമൂഹ മാധ്യമ പോസ്റ്റില്‍ മുന്‍ ഭര്‍ത്താവിനെ പരിചരിക്കുന്ന ചിത്രം പങ്കുവച്ച് കൊണ്ട് നൂറുൽ സയാസ്‌വാനി ഇങ്ങനെ എഴുതി. ‘ എന്‍റെ ‘ഭർത്താവിന്’ അഭിനന്ദനങ്ങൾ. നിങ്ങൾ തെരഞ്ഞെടുത്ത ഒരാളിൽ നിങ്ങൾ സന്തുഷ്ടനാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഐഫ ഐസാം, ദയവായി ഞാൻ ചെയ്തത് പോലെ അദ്ദേഹത്തെ നന്നായി പരിപാലിക്കുക. ഞാൻ അദ്ദേഹത്തിന്‍റെ കാര്യം പൂർത്തിയാക്കി; ഇനി ചുമതലയേൽക്കാനുള്ള നിങ്ങളുടെ ഊഴമാണ്.’ അവര്‍ ഭര്‍ത്താവിന്‍റെ പുതിയ ഭാര്യയെ ഓർമ്മപ്പെടുത്തി. എന്നാല്‍, സമൂഹ മാധ്യമ ഉപയോക്താക്കൾ നൂറുലിന്‍റെ ഭര്‍ത്താവിനെതിരെ തിരിഞ്ഞു. രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു പിന്നാലെ ഉണ്ടായത്. ഇതോടെ നൂറുൽ സയാസ്‌വാനി തന്‍റെ സമൂഹ മാധ്യമ പോസ്റ്റ് പിന്‍വലിച്ചു.

2024 ഒക്ടോബർ 6 -ന് താനും ഭർത്താവും വിവാഹമോചനം നേടിയതായി നൂറുൽ സയസ്‌വാനി മറ്റൊരു പോസ്റ്റിൽ പരാമർശിച്ചിരുന്നു. അതേസമയം മകനെ ഒരുമിച്ച് വളർത്തുന്നത് തുടരുമെന്നും അവരെഴുതി. നൂറുൽ സയസ്‌വാനിയെ വിവാഹമോചനം ചെയ്ത ഭര്‍ത്താവ് ഒരാഴ്ചയ്ക്കുള്ളില്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതായി റിപ്പോര്‍ട്ടുകൾ പറയുന്നു. ഒരു ഭർത്താവ് എന്ന നിലയിൽ അയാൾ തന്‍റെ കടമകൾ നിറവേറ്റിയെന്ന് ഞാൻ കരുതുന്നില്ല. ഹൃദയമില്ലാത്തത് പോലെ ഒരാൾക്ക് എങ്ങനെ ഇത്ര നന്ദികെട്ടവനാകാൻ കഴിയുമെന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. അയാൾ കുറഞ്ഞത് ആറ് വര്‍ഷം അവളെ പരിചരിക്കണമെന്ന് മറ്റ് ചിലരെഴുതി. നൂറുൽ സയാസ്‌വാനിയ്ക്ക് മികച്ച ഒരു ഭര്‍ത്താവിനെ ലഭിക്കുമെന്ന് മറ്റ് ചിലര്‍ ആശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!