രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു ; കേരളത്തിൽ തുടക്കത്തിൽ കനത്ത പോളിംഗ്




തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കേരളമുള്‍പ്പെടെ 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് 6 വരെ നീളും. എല്ലാ ബൂത്തുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

രാവിലെ 5.30ഓടെ പോളിങ് ബൂത്തുകളില്‍ മോക്ക് പോളിങ് നടന്നു. ചിലയിടങ്ങളിൽ യന്ത്രങ്ങൾ തകരാറ് കാണിച്ചു. അതിനെ തുടർന്നു വോട്ടിംഗ് ആരംഭിക്കാൻ താമസം നേരിട്ടു.

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് മത്സരത്തിനുള്ളത്. 2.77 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്.

കൂടുതൽ വോട്ടർമാർ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്. കനത്ത സുരക്ഷയാണ് സംസ്ഥാനത്തെ വോട്ടിങ് കേന്ദ്രങ്ങളിൽ ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!