നെടുംകുന്നം(കോട്ടയം ) : ഇടിമിന്നലേറ്റ് പെയിന്റിംഗ് തൊഴിലാളി മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. നെടുകുന്നം മാണികുളത്ത് ഇന്ന് വൈകുന്നേരം ആറു മണിയോടെയാണ് സംഭവം.
കങ്ങഴ പത്തനാട് പുതുവാക്കുന്നേൽ മണികണ്ഠൻ (മണിക്കുട്ടൻ -47 )ആണ് മരിച്ചത്. കൂടെ ജോലി ചെയ്തിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. ഒരാൾ കോട്ടയം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ആണ് .
പെയിൻ്റിംഗ് ജോലിയിൽ ഏർപ്പെട്ടിരുന്ന ഇവർ മഴ മൂലം തൊട്ടടുത്ത ഷെഡിൽ കയറി നിൽക്കുന്ന അവസരത്തിലാണ് ഇടിമിന്നൽ ഏറ്റത്. മരിച്ച മണികണ്ഠന് ഒപ്പം ജേലി ചെയ്തിരുന്ന മാന്തുരുത്തി സ്വദേശി സുനീഷ് , ജോബ് മുക്കാടൻ, ,ബിനോയി ഇളംകാട് എന്നിവർക്കാണ് പരിക്കേറ്റത് പരിക്കേറ്റവരെ ഉടൻ തന്നെ പാമ്പാടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
