ചങ്ങനാശ്ശേരി : ഇത്തിത്താനത്ത് നടന്ന ഗജരാജ സംഗമത്തിൽ ഗജരാജ രത്നം ബഹുമതി പാമ്പാടി രാജന്.
ഇത്തിത്താനം ഗജമേള ഭക്തജനസാഗരത്തില്‍ ഇളങ്കാവ് ദേവി ക്ഷേത്രത്തില്‍ നടന്നു. കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ളതും ലക്ഷണമൊത്തതുമായ ഗജവീരന്മാര്‍ അണിനിരന്ന തിരുവിതാംകൂറിലെ ഏറ്റവും ആകര്‍ഷകമായ ഗജരാജ സംഗമമാണിത്.

. തൃക്കടവൂര്‍ ശിവരാജു ദേവിയുടെ തിടമ്പേറ്റി. തിരുവിതാംകൂറില്‍ നിന്നുള്ള നൂറുകണക്കിന് ആനപ്രേമികള്‍ ഗജ മേളയ്ക്കത്തി. ഗജമേള നടക്കുന്ന മൈതാനം പ്രത്യേക സുരക്ഷാവലയം ഏര്‍പ്പെടുത്തിയിരുന്നു. രാവിലെ നടന്ന കുംഭകുട ഘോഷയാത്രയിലും കരിവീരന്മാര്‍ അണിനിരന്നു.
