കൊല്ലം : ചടയമംഗലം കുര്യോട്ട് 13കാരനെ മർദിച്ച സംഭവത്തില്‍ രണ്ടാനച്ഛൻ പിടിയിൽ. കൊല്ലം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പൂയപ്പള്ളിയില്‍ നിന്ന് പ്രതി രാജേഷിനെ കസ്റ്റഡിയിലെടുത്തത്.
മദ്യലഹരിയിലെത്തിയ പ്രതി കുട്ടിയുടെ വസ്ത്രം ഊരി വടികൊണ്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. കുട്ടിയെ യാതൊരു കാരണവുമില്ലാതെ രണ്ടാനച്ഛൻ സ്ഥിരമായി മർദിക്കാറുണ്ടെന്ന് അമ്മ ആരോപിച്ചു.
മാധ്യമ വാർത്തകള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി കൊല്ലം റൂറല്‍ എസ്പിയെ നേരിട്ട് വിളിച്ച് പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യാൻ നിർദേശിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിയെ പൊലിസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
