ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായി ബന്ധം…. മലയാളി യുവാവ് അറസ്റ്റില്‍…

തൃശൂർ : ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായി ബന്ധമുള്ള മലയാളി യുവാവ് അറസ്റ്റില്‍.

പാലക്കാട് ഒറ്റപ്പാലം സ്വദേശി ഗുരുമൂര്‍ത്തി(27)യാണ് അറസ്റ്റിലായത്. തൃശൂര്‍ സിറ്റി പൊലീസാണ് വീട്ടില്‍ നിന്ന് ഇയാളെ പിടികൂടിയത്.

ഹരിയാനയിലെ ക്രിമിനല്‍ സംഘവുമായി ടെലഗ്രാം മുഖേന ഗുരുമൂര്‍ത്തി ബന്ധപ്പെട്ടിരുന്നു. നടന്‍ ടൈഗര്‍ ഷ്റോഫിനെ വെടിവെച്ച ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘമായിരുന്നു ഇവര്‍.

ഈ സംഘവുമയി ടെലഗ്രാം മുഖേന ഗുരുമൂര്‍ത്തി ആശയ വിനിമയം നടത്തിയതായും കണ്ടെത്തി. ഗുരുമൂര്‍ത്തിയെ കോടതി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!