ശബരിമല തീർത്ഥാടകർക്ക് രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ്…

പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം.

എൽഐസിയുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയിലൂടെ തീർത്ഥാടനത്തിനിടെ മരണം സംഭവിക്കുന്നവർക്ക് രണ്ട് ലക്ഷം രൂപ ഇൻഷുറൻസ് തുകയായി ലഭിക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് സംവിധാനങ്ങൾ വഴി ദർശനത്തിനെത്തുന്ന തീർത്ഥാടകർക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. തീർത്ഥാടകർ ശബരിമലയിൽ എത്തുന്നതിന്റെ തലേദിവസം മുതൽ മൂന്ന് ദിവസത്തേക്കായിരിക്കും ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കുക. തീർത്ഥാടനകാലത്ത് ഭക്തർക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!