മാസപ്പടി കേസിൽ പിണറായിക്ക് തിരിച്ചടി… അപ്പീൽ അനുമതി ഹർജി ഹൈക്കോടതി…

കൊച്ചി: മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി. വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട സിംഗിൾ ബെഞ്ച് വിധിക്കെതിരായ പിണറായി വിജയനടക്കമുള്ളവരുടെ അപ്പീൽ അനുമതി ഹർജികൾ ഹൈക്കോടതി തള്ളി.

സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീൽ പരിഗണിക്കാനാ കില്ലെന്ന് കോടതി വ്യക്തമാക്കി. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടതെന്നും ഉത്തരവ് നിയമപരമല്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.

എന്നാൽ അപ്പീലിന് അനുമതി നൽകരുതെന്ന നിലപാടാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയിൽ സ്വീകരിച്ചത്.

അതേസമയം, ഹർജിക്കാർക്ക് അനുകൂലമായ നിലപാടാണ് സംസ്ഥാന സർക്കാരും കോടതിയിൽ അറിയിച്ചിരു ന്നത്. എന്നാൽ ഇഡിയുടെ എതിർപ്പ് പരിഗണിച്ച കോടതി അപ്പീൽ അനുമതി അപേക്ഷകൾ തള്ളുകയായിരുന്നു. ഇതോടെ മാസപ്പടി കേസിൽ പിണറായി വിജയനെ പിന്തുണച്ച സർക്കാരിനും കോടതിയിൽ തിരിച്ചടിയേറ്റു.

കേസിൽ തുടർനടപടികൾ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. ഇതിനിടെ പിണറായി വിജയൻ സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!