സിഡ്‌നിയിലെ ഷോപ്പിംഗ് മാളിൽ ആക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു

സിഡ്‌നി : ഓസസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ഷോപ്പിംഗ് മാളിൽ കത്തിയാക്രമണം. അഞ്ച് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് കുത്തേറ്റയാതാണ് വിവരം. അക്രമിയെന്ന് സംശയിക്കുന്നാളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയതായും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പ്രാദേശിക സമയം ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം. ബോണ്ടി ബീച്ചിന് സമീപം വെസ്റ്റ്ഫീൽഡ് ബോണ്ടി ജംഗ്ഷൻ മാളിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതമാണെന്നാണ് വിവരം. അക്രമിയെ സംഭവസ്ഥലത്ത് വെച്ച് തന്നെ ഒരു വനിതാ ഓഫീസർ വെടിവെച്ച് കൊന്നതായും അധികൃതര് വ്യക്തമാക്കി.

ആക്രമണം നടക്കുന്ന സമയത്ത് നിരവധി പേരാണ് മാളിൽ ഉണ്ടായിരുന്നത്. ആക്രമണത്തെത്തുടർന്ന് പലരും മാളിലെ സൂപ്പർമാർക്കറ്റിലാണ് അഭയംതേടിയത്. ഏകദേശം ഒരുമണിക്കൂറോളം ജനങ്ങൾ ഇവിടെ ഒളിച്ചിരുന്നു. തുടർന്ന് പോലീസെത്തി ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!